തിക്കോടി: ഗ്രാമപഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചിനിയറുടെ അവധിയുമായി ബന്ധപ്പെട്ട് യു ഡി എഫിൻ്റെ പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പ്രസിഡൻ്റ് ജമീല സമദ്.

തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനിയർ ഗ്രാമ പഞ്ചായത്തുമായി ഹൈക്കോടതിയിൽ കേസ് നടത്തി, സ്റ്റേയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടയിൽ കുട്ടിയുടെ അസുഖം കണക്കാക്കി നിരവധി സമയങ്ങളിൽ ലീവ് അനുവദിച്ചതാണ്.

ഇപ്പോൾ 2 മാസത്തെ ലീവിനപേക്ഷിച്ചപ്പോൾ കരാറടിസ്ഥാനത്തിൽ തൊഴിലുറപ്പിൽ ജോലി ചെയ്യുന്ന എഞ്ചിനിയർക്ക്, ലീവനുവദിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ എഞ്ചിനിയറെ കൃത്യമായി ബോധ്യപ്പെടുത്തിയതാണ്.

എല്ലാ മാനുഷിക പരിഗണനകളും മനസിലാക്കി ഭരണ സമിതി അധികാരമേറ്റതു മുതൽ പല ഘട്ടങ്ങളിലായി ഈ എഞ്ചിനിയർക്ക് ലീവനുവദിച്ചിട്ടുണ്ടെന്നും ജമീല സമദ് പറഞ്ഞു. മറിച്ചുള്ള പ്രചാരണം യു ഡി എഫിന്റെ രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് പറഞ്ഞു.


Discussion about this post