തിക്കോടി: ഇനി ഞാനൊഴുകട്ടെ എന്ന സന്ദേശമുയര്‍ത്തി തിക്കോടിയിലെ ജനം നാളെ ബുധനാഴ്ച രാവിലെ 9ന് നടക്കാനിറങ്ങും. ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്താണ് ജല നടത്തം സംഘടിപ്പിച്ചിട്ടുള്ളത്.
പ്രധാന ജലസ്രോതസ്സായ, ആറോളം വാര്‍ഡുകളിലൂടെ കടന്നു പോവുന്ന, അരീക്കര തോടിൻ്റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തിന്‍റെ പ്രധാന പ്രവര്‍ത്തനം. അരീക്കര തോടിനെ കണ്ടറിയാനും മനസ്സിലാക്കാനുമാണ്, തിക്കോടി പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും, ഉദ്യോഗസ്ഥരേയും, മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരേയും, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയെ പങ്കെടുപ്പിച്ച് ആണ് ജല നടത്തം സംഘടിപ്പിച്ചിട്ടുള്ളത്.
തുടർന്ന് 24 ന് ഞായറാഴ്ച നവീകരണ പ്രവർത്തനം ആരംഭിക്കും. ഡിഗ്രി വിദ്യാര്‍ത്ഥികൾ, എൻ സി സി, എൻ എസ് എസ്, സ്കൗട്ട്, ഗെെഡ്സ് വിഭാഗങ്ങള്‍ പരിപാടിയിൽ പങ്കെടുക്കും.
ഗ്രാമപഞ്ചായത്തിന്‍റെ പല വാര്‍ഡുകളിലും അഭിമുഖീകരിക്കുന്ന പ്രളയ ഭീഷണി ഇല്ലാതാവാനും അരീക്കര തോടിന്‍റെ വീണ്ടെടുപ്പ് സഹായകരമാവും.
ജല നടത്തത്തിൽ പങ്കെടുക്കുന്നതിന് എല്ലാവരും ബുധനാഴ്ച രാവിലെ 9 ന് പുതിയ കുളങ്ങരയിൽ എത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Discussion about this post