പയ്യോളി: മാരക രാസ ലഹരിയായ എം ഡി എം എ യുമായി യുവാവ് പിടിയിലായി. തിക്കോടി പള്ളിത്താഴ ഹാഷിം (36) ആണ് പിടിയിലായത്.നിലവിൽ അയനിക്കാട് 24-ാം മൈലിൽ വാടക വീട്ടിൽ താമസക്കാരനാണ് ഇയാൾ. പയ്യോളി ഐ പി സി റോഡിൽ ഇന്ന് വൈകീട്ട് 5.15 ഓടെയാണ് സംഭവം
പയ്യോളി ഐ പി സി റോഡിൽ ബെവ്കോ ഔട്ട് ലെറ്റിന് സമീപത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. പയ്യോളി എസ് ഐയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ സംശയകരമായ രീതിയിൽ കാണപ്പെട്ട കെ എൽ 18 ഇ 1221 നമ്പർ ഇന്നോവ കാർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
0.130 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾ ഓടിച്ച ഇന്നോവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post