തിക്കോടി : തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ഹിദായത്തു സ്സിബിയാൻ മദ്രസയുടെ ആഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു. മർഹും ഖാലിദ് ഉസ്താദ് നഗറിൽ പതാക ഉയർത്തലോടെ ആരംഭിച്ച പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് ഇല്യാസ് ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോട്ടത്തിൽ അസ്സു സ്വാഗതം പറഞ്ഞു. അബ്ദുൽ ലത്തീഫ്
മൗലവി ഉദ്ഘാടനം നിർവഹിച്ചു. ഹാഫിസ് ഷുക്കൂർ സൈനി മദ്ഹു റസൂൽ പ്രഭാഷണം നടത്തി. ഹാഫിസ് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. രണ്ടാം ദിവസം ശാക്കിർ യമാനി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ , ഹനീഫ തങ്ങൾ, അബ്ദുള്ള ക്കുട്ടി എന്നിവർ വിജയി കൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
അഹമ്മദ് കൂട്ടി മൗലവി ‘മാവണ്ടിയൂർ ചേരമാൻ പെരുമാളും പ്രവാചകനും’ എന്ന ഇസ്ലാമിക കഥാപ്രസംഗം അവതരിപ്പിച്ചു. ചടങ്ങിൽ വി വി റിയാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
Discussion about this post