തിക്കോടി: മാപ്പിള എൽ പി സ്കൂൾ 98-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും സഘടിപ്പിച്ചു. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്തംഗം പിടിഎ പ്രസിഡന്റുമായ സുവീഷ് പള്ളിത്താഴ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് മുഖ്യാതിഥിയായിരുന്നു.
വിരമിക്കുന്ന അധ്യാപിക ലസിതയ്ക്ക് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല,
സ്കൂൾ മാനേജറും കെ ആർ എസ് എംഡിയുമായ എം കെ സിറാജ്, കെ സി രാഘവൻ, സി ശാലിനി, എസ് ആർ ജി കൺവീനർ കെ എസ് നിഷ, സ്കൂൾ ലീഡർ ടി കെ ആരാധ്യ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് എം വി സിന്ധു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി അസീമ നന്ദിയും പറഞ്ഞു. തുടർന്ന്, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
Discussion about this post