തിക്കോടി: കോടിക്കൽ കടലിൽ ഒഴുകി അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യ ബന്ധനത്തിനായി പോയ തൊഴിലാളികളാണ് കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. ഇവർ തന്നെ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ അറിയിച്ചു. 30 വയസ് പ്രായം തോന്നിക്കുന്ന ആളുടെതാണ് മൃതദേഹമെന്ന് കരുതുന്നു.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു
Discussion about this post