
തിക്കോടി: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊനാരി വേസ്റ്റ് മാനേജ്മെൻ്റ്, എം ഡിറ്റ് കോളജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ തിക്കോടി കല്ലകത്ത് ബീച്ച് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി ഷക്കീല, പഞ്ചായത്തംഗങ്ങളായ വിബിതാ ബൈജു, ജിഷ കാട്ടിൽ, എം കെ സിനിജ, എം ദിബിഷ, യു വി സൗജത്ത്, സന്തോഷ് തിക്കോടി, അബ്ദുൽ മജീദ്, അസി. സെക്രട്ടറി ഐ പി പത്മനാഭൻ, വി ഇ ഒ രാഗേഷ്, കൊനാരിയെ പ്രതിനിധീകരിച്ച് ഇല്യാസ് കീഴൂർ, പി റസാഖ് എന്നിവർ നേതൃത്വം നൽകി.


Discussion about this post