തിക്കോടി: സംസ്ഥാന സർക്കാരിന്റെ “തെളിനീരൊഴുകും നവകേരളം” പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ അരീക്കര തോടില്‍ ‘ജല നടത്തം’ സംഘടിപ്പിച്ചു.

എല്ലാ ജലസ്രോതസുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിലേക്ക് പെതുജനപങ്കാളിത്തത്തോടെ ജലശുചിത്വസുസ്ഥിരത ഉറപ്പ് വരുത്തുന്നത് ലക്ഷ്യമാക്കിയാണ് ജലനടത്തം സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ എം കെ പ്രേമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്,

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആർ വിശ്വൻ, കെ പി ഷക്കീല, വാർഡ് മെമ്പര്‍ സന്തോഷ് തിക്കോടി, സെക്രട്ടറി രാജേഷ് ശങ്കർ, എൻ വി രാമകൃഷ്ണൻ പ്രസംഗിച്ചു.സ്വാഗതസംഘം കൺവീനർ ബിജു കളത്തിൽ സ്വാഗതം പറഞ്ഞു.

തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ജീനവക്കാര്‍, ജന പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.

Discussion about this post