തിക്കോടി: നാഷണൽ ഹൊറാൾഡ് വിഷയത്തിൽ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരിൽ കള്ളകേസ്സെടുത്ത കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് തിക്കോടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിക്കോടി പോസ്റ്റാഫിസിന് മുന്നിൽ ധർണ്ണ നടത്തി.
ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് രാജീവൻ കൊടലൂർ അദ്ധ്യക്ഷത വഹിച്ചു. . ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം കെ പി രമേശൻ, ബ്ലോക്ക് ജനറൽ സെക്രടറിമാരായ ജയകൃഷ്ണൻ ചെറുകുറ്റി, കെ അക്ഷറഫ്, പി കെ ചോയി, യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ കെ രതീഷ്, ബിനു കാരോളി
പ്രസംഗിച്ചു. വിപി നാസർ പള്ളിക്കര, സനീർ വില്ലം കണ്ടി, ശശി തിക്കോടി, നൗഷാദ് മങ്കുണ്ടിൽ, ലീനീഷ് തട്ടാരി, ആർ പി പവിത്രൻ നേതൃത്വം നൽകി. വി കെ രമേശൻ സ്വാഗതവും അച്ചുതൻ പുറക്കാട് നന്ദിയും പറഞ്ഞു
Discussion about this post