
തിക്കോടി: സംസ്ഥാനത്തെ ഭരണക്കാരായ രാഷ്ട്രീയ പാർട്ടികൾ തൊഴിലുറപ്പ് പദ്ധതിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും നടത്തുന്ന വ്യാജ പ്രചരണം തിരിച്ചറിയണമെന്ന് തൊഴിലുറപ്പ് മസ്ദൂർ സംഘ് (ബി എം എസ്) തിക്കോടി ബീച്ച് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടി പരിപാടികൾക്കായി ദുരുപയോഗിക്കുന്ന പ്രവണതക്കെതിരെ സമ്മേളനം പ്രതിഷേധിച്ചു.

സമ്മേളനം ജില്ലാ സെക്രട്ടറി കെ പി പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഷൈനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വടക്കയിൽ ബാബു മാസ്റ്റർ, സെക്രട്ടറി കെ പി മണി, സമിതി അംഗം കോയിക്കൽ മുരളീധരൻ, രജിലത പ്രസംഗിച്ചു. തുടർന്ന്, തൊഴിലാളികൾക്ക് അംഗത്വ കാർഡ് വിതരണം ചെയ്തു.



Discussion about this post