പയ്യോളി: ഇന്നലെ പെരുമാൾപുരത്തുണ്ടായ ബൈക്കപകടത്തിൽ മരിച്ച കീഴൂർ കുന്നത്ത് അഭിനന്ദിൻ്റെ സംസ്കാര കർമം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു. നാനാതുറകളിൽപ്പെട്ടവർ,
ചിതയിലേക്കെടുക്കും മുമ്പേ ഒരു നോക്കു കാണാനായെത്തി. പലരും അഭിനന്ദിൻ്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയായിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം ഇന്നുച്ചയോടെ സംസ്കരിച്ചു.
ശനിയാഴ്ച പെരുമാൾപുരത്തുണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങളെ തകർത്തു കൊണ്ട് അഭിനന്ദ് ജീവൻ വെടിഞ്ഞത്. കീഴൂർ കുന്നത്ത് ബാബുവിൻ്റെയും സവിതയുടെ മകനായ അഭിനന്ദ്, ആ കുടുംബത്തിൻ്റെ പ്രതീക്ഷയായിരുന്നു.
മകൻ നഷ്ടപ്പെട്ട വേദനയിൽ കരയാനിനി ശബ്ദമില്ലാതെ അമ്മയും സഹോദരി അനുനന്ദയും.
മേലടി സി എച്ച് സിയിൽ നിന്നും സുഹൃത്തിനെ കൂട്ടി വരാനാണ് ബൈക്കിൽ അഭിനന്ദ് എത്തിയത്. എതിരെ വന്ന ബൈക്ക് ഇടിച്ച്, ഇടിയുടെ ആഘാതത്തിൽ സമീപം നിർത്തിയിട്ട കാറിലിടിച്ചാണ് ബൈക്ക് വീണത്. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എങ്കിലും, ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ എതിരേ വന്ന ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്കും പരിക്കേറ്റിരുന്നു.
നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, നഗരസഭാംഗം കാര്യാട്ട് ഗോപാലൻ, സി പി ഐ എം ലോക്കൽ സെക്രട്ടറി മനോജ്, ഡി സി സി സെക്രട്ടറി നാണു മാസ്റ്റർ,
പയ്യോളി ഹൈസ്കൂൾ പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ, മുൻ പി ടി എ പ്രസിഡണ്ട് കെ പി ഗിരീഷ് കുമാർ, ഹൈസ്കൂൾ അധ്യാപകർ,
മുജേഷ് ശാസ്ത്രി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ സജിത്ത്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ പ്രദീപൻ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നാളെ അവധി
പയ്യോളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടാം വർഷ വി എച്ച് എസ് സി വിദ്യാർത്ഥിയായ അഭിനന്ദിന്റെ വിയോഗത്തിൽ ആദര സൂചകമായി നാളെ 11ന് തിങ്കളാഴ്ച വിദ്യാലയത്തിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
Discussion about this post