തിക്കോടി: ദേശീയ പാതയിൽ തിക്കോടി ടൗണിൽ കാറിൽ ബസ്സിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സ്ത്രീകളടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ബുധൻ) 6.10 ഓടെയാണ് അപകടം.
ഇരു വാഹനങ്ങളും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അമിത വേഗതയിലെത്തിയ ബസ്സ് കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്നോനോളം തവണ മലക്കം മറിഞ്ഞതിന് ശേഷം റോഡിൽ നിന്നുമകലെ നേരെ നിൽക്കുകയായിരുന്നു.
Discussion about this post