

തിക്കോടി: രാജിവെച്ചൊഴിഞ്ഞു പോയ എൽ ഡി എഫ് മെമ്പറുടെ നിരുത്തരവാദ പ്രവർത്തനത്തിനെതിരായും അഞ്ചാം വാർഡിൻ്റെ സമഗ്രപുരോഗതിക്കായും യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ: അഖില പുതിയോട്ടിലിനെ വിജയിപ്പിക്കാൻ അഞ്ചാം വാർഡ് തിരഞ്ഞെടുപ്പ് കൺവൻഷൻ ആഹ്വാനം ചെയ്തു.

ഐ യു എം എൽ ജില്ലാ സിക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സിക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. രാജീവൻ കൊടലൂർ അദ്ധ്യക്ഷത വഹിച്ചു.

എൻ പി മമ്മദ് ഹാജി, ഒ കെ ഫൈസൽ, സന്തോഷ് തിക്കോടി, കെ പി രമേശൻ, സി ഹനീഫ മാസ്റ്റർ, ജയകൃഷ്ണൻ ചെറുകുറ്റി, പി കെ ചോയി, ബിനു കാരോളി, അൽമാസ് അബൂബക്കർ, ടി പി കുഞ്ഞിമൊയ്തീൻ മിസ്ക്, ശാന്ത കുറ്റിയിൽ, കെ പി ഷക്കീല, അഡ്വ.അഖില പുതിയോട്ടിൽ പ്രസംഗിച്ചു. തായത്ത് ബഷീർ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.


Discussion about this post