തിക്കോടി: ഗ്രാമപഞ്ചായത്തിന്റെ വനിതകള്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ മുപ്പത് ഗുണഭോക്താക്കള്‍ക്ക് രണ്ടുവീതം ആടുകളെ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ പ്രനില സത്യന്, കെ പി ഷക്കീല, മെംബര്‍മാരായ വി കെ അബ്ദുള്‍മജീദ്, ബിനുകാരോളി, സുബീഷ് പള്ളിത്താഴ, പഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കര്‍, വെറ്റിനറി ഡോ.കെ എൻ ഷിംജ, ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ കെ സന്ദീപ് പ്രസംഗിച്ചു.
Discussion about this post