പയ്യോളി: പാലൂരിന്റെ ഉറക്കം കെടുത്തി മോഷ്ടാക്കളുടെ സ്വൈര്യവിഹാരം. അന്വേഷണം ഊർജിതമെന്ന് പോലീസ് സാക്ഷ്യപ്പെടുത്തുമ്പോഴും പാലൂര് കാരുടെ തസ്കര ഭീതി ഒഴിയുന്നില്ല. നാട്ടുകാരും പോലീസുമൊക്കെ ജാഗ്രത തുടരുന്നതിനിടെ ഇന്നലെ രാത്രിയും പാലൂരിലെ വീട്ടിൽ മോഷണം നടന്നു.
തിക്കോടി അഴുതുപള്ളിപ്പറമ്പിൽ സുനിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് വിലകൂടിയ ഹാർമോണിയവും കവർന്നാണ് മോഷ്ടാവ് കടന്നു കളഞ്ഞത്.
അതേസമയം, സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിട്ടുളളതായി അറിയുന്നു.
പുലർച്ചെ 2.30 ഓടെ നന്തി ദേശീയ പാതയ്ക്ക് സമീപത്ത് ഇയാളെ കണ്ടത്. പോലീസ് ഇയാളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
തിക്കോടി പാലൂർ പ്രദേശത്ത് ചെറിയ കാലയളവിലായി എട്ടോളം വീടുകളിൽ മോഷണമോ, മോഷണ ശ്രമങ്ങളാേ നടന്നതായാണ് റിപ്പോർട്ട്. പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും മോഷണം പതിവാകുന്നത് നാട്ടുകാരിൽ ഭീതിയും ആശങ്കയും ഉയർത്തിയിരിക്കുകയാണ്.



































Discussion about this post