കൊയിലാണ്ടി: തിരുവങ്ങൂരിലെ ആളില്ലാത്ത വീട്ടിൽ വൻ മോഷണം.16 പവനും 20,000 രൂപയും കളവു പോയി. തിരുവങ്ങൂർ പരത്തോട്ടത്തിൽ ലത്തീഫിന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കുടുംബ സമേതം ബന്ധു വീട്ടിൽ പോയി ഞായറാഴ്ച രാത്രിയായിരുന്നു തിരിച്ചെത്തിയത്. ഇന്ന് രാവിലെ നോക്കുമ്പോഴാണ്, വീടിന്റെ പിൻഭാഗത്തെ ഗ്രിൽ പൊളിച്ചു അകത്തുകടന്നു ബെഡ്‌റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 20000 രൂപയും 16 പവനും നഷ്ടപ്പെട്ടത് അറിഞ്ഞത്. ഏതാണ്ട് 6,80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .ഡോഗ് സ്ക്വാഡ് നായ സമീപത്തെ കട വരെ പോയിട്ട് തിരിച്ചു വന്നു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊയിലാണ്ടി പോലീസ് സിഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ, എസ് ഐ എം എൽ അനൂപ്, ഗിരീഷ്, രാജീവ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
Discussion about this post