തിക്കോടി : തെരുവിൻ താഴ നിവാസികളുടെ ചിരകാല അഭിലാഷമായ നാഷണൽ ഹൈവേ- തെരുവിൻ താഴ റോഡ് ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ പുതായി പണി പൂർത്തിയാക്കിയ എൻ എച്ച് – തെരുവിൻ താഴ റോഡ് വാർഡ് മെമ്പർ
ജയകൃഷ്ണൻ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. ജി ടി ലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി റംല , അലീമ കെ.ടി എന്നിവർ മുഖ്യാതിഥികളായി. ടി ടി സുധീഷ്, പി വിശ്വനാഥൻ, വി പി സി സജീഷ്, വി പി ഷിബു എന്നിവർ സംസാരിച്ചു.
Discussion about this post