പയ്യോളി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേരള സർക്കാർ ഉത്തരവുകളനുസരിച്ച് ഏകോപയോഗ പ്ലാസ്റ്റിക്കിൻ്റെ നിർമ്മാണം, ഉപയോഗം, സംഭരണം എന്നിവ ജൂലൈ 1 മുതൽ സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ളതിൻ്റെ നഗരസഭ തല പ്രഖ്യാപനം 4 ന് തിങ്കളാഴ്ച 11 ന് നഗരസഭ ഹാളിൽ നടക്കും.

പ്രഖ്യാപനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിക്കും.
ചടങ്ങിൽ വ്യാപാരി സംഘടന, തെരുവോര കച്ചവട സംഘടന, രാഷട്രീയ പാർട്ടികൾ എന്നിവരുടെ പ്രതിനിധികൾ, കൗൺസിലർമാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

അറിയിപ്പ് നോട്ടീസുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന കർശനമാക്കും.

Discussion about this post