തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടെ അച്ചനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതലൈനിൽ തട്ടുകയായിരുന്നു. അപ്പുകുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.
വീടിന്റെ ടെറസിൽ നിന്ന് കൊണ്ട് ഇരുമ്പ് തോട്ടികൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അപ്പുക്കുട്ടന് ഷോക്ക് ഏൽക്കുകയായിരുന്നു . അച്ഛനെ രക്ഷിക്കാൻ ശ്രമിക്കുന്നിതിനിടയിൽ ടെറസിൽ മഴവെള്ളം ഉണ്ടായിരുന്നതിനാൽ മകൻ റെനിലിനും ഷോക്ക് ഏറ്റു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
Discussion about this post