
പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പള്ളിയിൽ മോഷണം. അയനിക്കാട് ബദ് രിയാ ജുമാ മസ്ജിദിലാണ് നേർച്ചപ്പെട്ടിയുടെ പൂട്ട് പൊട്ടിച്ച് മോഷണം നടന്നത്. ഇന്ന് രാവിലെ 7.30 ക്കും 7.50 നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെങ്കിലും 11.30 യോടെയാണ് കളവ് നടന്നതായി പള്ളി പരിചാരകൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.

പള്ളി പരിചാരകനായ അഷ്റഫ് മദ്രസ്സ കഴിഞ്ഞ് വിശ്രമ ശേഷം തിരിച്ചെത്തിയപ്പോഴാണ് നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം കവർന്നതായി കാണുന്നത്. തുടർന്ന് പള്ളി കമ്മിറ്റി ഭാരവാഹികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

സി സി ടി വി വീഡിയോ പരിശോധിച്ചപ്പോഴാണ് രാവിലെയാണ് കളവ് നടന്നതെന്നറിയുന്നത്. യുവാവാണ് നേർച്ചപ്പെട്ടി കളവ് നടത്തുന്നത്. സ്കൂട്ടറിലെത്തിയ ഇയാൾ പൂട്ട് തകർത്താണ് പണം കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭാരവാഹികൾ പയ്യോളി പോലീസിൽ പരാതി നൽകി.






































Discussion about this post