തിക്കോടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികൾക്കുള്ള ബോധവത്കരണ പരിപാടി തീരോന്നതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ കെ ഫൈസൽ ഉദ്ഘാടനംനിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു കെ സൗജത്ത്, അജ്മൽ മാടായി, പഞ്ചായത്തംഗം കെ പി ഷക്കീല പ്രസംഗിച്ചു.
അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ് സരിത (ഫിഷറീസ് ടെക്നിക്കൽ സ്കൂൾ), പ്രൊജക്റ്റ് ഓഫീസർ പി ശരണ്യ (മത്സ്യഫെഡ് പദ്ധതികൾ), കൊയിലാണ്ടി നിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി സുകേഷ് (ഫയർ ആൻഡ് സേഫ്റ്റി), തുഷാര ജിതിൻ (ഫിഷറീസ് വകുപ്പ് പദ്ധതികൾ), കൊയിലാണ്ടി എ എഫ് ഇ ഒ പി കെ സന്ധ്യ (എൽ എസ് ജി ഡി പദ്ധതികൾ) ക്ലാസുകൾ നയിച്ചു. കൊയിലാണ്ടി അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി കെ സന്ധ്യ സ്വാഗതം പറഞ്ഞു.







































Discussion about this post