മൂടാടി: ഉരു പുണ്യകാവ് കടലിൽ തോണി മറിഞ്ഞ് കാണാതായ യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതും പ്രതികൂല കാലാവസ്ഥയുമാണ് തിരച്ചിലിന് വിഘാതമാവുന്നത്.

രാവിലെ 8.30 യോടെയാണ് ഉരു പുണ്യ കാവ് കടലിൽ തീരത്ത് നിന്നും ഏറെ അകലെയല്ലാതെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ചെറുതോണി തിരയിൽപെട്ട് തലകീഴായി മറിഞ്ഞത്. തോണിയിൽ മൂന്ന് പേരാണുണ്ടായിരുന്നത്.

രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. നന്തി കടലൂർ മുത്തായത്ത് കോളനിയിലെ ഇബ്രാഹിമിൻ്റെ മകൻ ഷിഹാബിനെ കാണാതാവുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും ഷിഹാബിനെ കണ്ടെത്താനായിട്ടില്ല.

ബേപ്പൂരിൽ നിന്ന് കോസ്റ്റ് ഗാർഡും കൊയിലാണ്ടി അഗ്നി രക്ഷാ സേനയും പോലീസും സ്ഥലത്തുണ്ടെങ്കിലും പൂർണമായ രീതിയിലുള്ള തിരച്ചിലിന് പ്രതികൂല കാലാവസ്ഥ കാരണം കഴിയുന്നില്ലെന്നത് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നു. നാട്ടുകാരായ മത്സ്യത്തൊഴിലാളികൾക്കാണ് കാര്യമായെന്തെങ്കിലും ചെയ്യാനാവുന്നത്.





































Discussion about this post