
തമിഴ്നാട്: മദ്യലഹരിയിൽ പാമ്പിനൊപ്പം കളിച്ച യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതുവത്സരാഘോഷത്തിനിടെ വിഷപ്പാമ്പുമായി കളിച്ച തമിഴ്‌നാട് കടലൂർ സ്വദേശി മണികണ്ഠനാണ് കടിയേറ്റത്. പുതുവത്സരാഘോഷത്തിനിടെ, സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്നത് കണ്ട മണികണ്ഠൻ സമീപത്തുള്ളവരുടെ മുന്നറിയിപ്പ് വകവെക്കാതെ, പാമ്പിനെ പിടികൂടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു.

കൈകളിൽ കടിച്ചതിന് ശേഷവും പാമ്പിനെ പുതുവത്സര സമ്മാനം എന്ന് പറഞ്ഞ് ഉയർത്തി പിടിച്ചു. മിനിറ്റുകൾക്കുള്ളിൽ മണികണ്ഠൻ കുഴഞ്ഞുവീഴകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാമ്പിനെ ഡോക്ടർമാരെ കാണിക്കാൻ കൂടെ കൊണ്ടുവന്ന സുഹൃത്ത് കബിലനും ചാക്ക് തുറക്കാൻ ശ്രമിച്ചപ്പോൾ കടിയേറ്റു. കബിലൻ കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Discussion about this post