പയ്യോളി: മൂരാട് ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കണ്ണൂർ എരുവട്ടി കാപ്പുമ്മൽ ബദരിയാ മൻസിൽ പരേതനായ അഷ്റഫ് – റഹ്മത്ത് ദമ്പതികളുടെ മകൻ സിറാജ് അഹമ്മദ് (37) ആണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. ഇന്നലെ രാത്രി 11. 20 ഓടെയായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന യശ്വന്ത്പൂർ-മംഗലാപുരം എക്സ്പ്രസ്സ് ട്രെയിനിൽ നിന്നും തെറിച്ചു വീണാണ് അപകടമുണ്ടായത്. ഇത് കണ്ട ട്രെയിനിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന്, ഇന്നലെ രാത്രി തന്നെ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ആളെ കണ്ടെത്താനായില്ല. വിവിധയിടങ്ങളിൽ ഷവർമ മേക്കറായി ജോലി ചെയ്തു വരികയായിരുന്നു. മൂന്ന് ദിവസങ്ങളായി വീട്ടിൽ നിന്നു മിറങ്ങിയിട്ടെന്നാണ് അറിയുന്നത്. അവിവാഹിതനാണ്.
പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം വടകര ജില്ല ഗവ.ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post