വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണില്‍ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു. യംഗ് ആൻ(42) എന്ന സ്ത്രീക്കാണ് ഭർത്താവിൽ നിന്നും ക്രൂരതയേറ്റുവാങ്ങേണ്ടി വന്നത്. നാളുകളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഭർത്താവ് ചായ് ക്യോംഗ് ആൻ(53) എന്നയാളാണ് ഇവരെ ആക്രമിച്ചത്. കുഴിയിൽ നിന്നും ഒരുവിധം രക്ഷപെട്ട് പുറത്തുവന്ന സ്ത്രീ അടുത്തുള്ള വീട്ടിൽ നിന്നുമാണ് പോലീസിനെ ബന്ധ
പ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ സിയാറ്റിലിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിൽ നിന്നുമാണ് ഇവർ പോലീസിനെ വിളിച്ചത്. ഉടൻതന്നെ വീട്ടിലേക്ക് തർസ്റ്റൺ കൗണ്ടി ഷെരീഫിന്റെ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി. ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ആ വീടിന്റെ വാതിലിൽ മുട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. അവളുടെ കഴുത്തിലും മുഖത്തും കാലിലും അപ്പോഴും ടേപ്പ് ഒട്ടിച്ചിട്ടുണ്ടായിരുന്നു. കാലിലും കൈകളിലും തലയിലും വലിയ മുറിവുകളേറ്റിരുന്നു. അവളുടെ വ
സ്ത്രങ്ങളും തലമുടിയുമെല്ലാം ചളിയിൽ പൊതിഞ്ഞിരിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. വിവാഹമോചനവും സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് ചായ് ക്യോംഗ് ആൻ അവളെ ആക്രമിച്ചത് എന്ന് പോലീസ് പറയുന്നു. തന്നെ ബന്ധിക്കുന്ന സമയത്ത് താൻ സ്മാർട്ട് വാച്ച് ഉപയോഗിച്ച് 911 ലേക്ക് വിളിക്കാൻ ശ്രമിച്ചു. എമർജൻസി കോണ്ടാക്ട് നമ്പറിലേക്ക് വിവരം അയക്കാൻ ശ്രമിച്ചു എന്നും യംഗ് പറയുന്നു. പിന്നാലെ,
ചായ് ഇവരെ ഗാരേജിലേക്ക് വലിച്ചിഴച്ചു. ഒരു ചുറ്റികയെടുത്ത് അവളുടെ വാച്ച് അടിച്ച് പൊട്ടിച്ചു. പിന്നീട് യംഗിനെ വെട്ടുകയും ശേഷം ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തു. അതിന് ശേഷം കുഴിയുടെ മുകളിൽ ഒരു വലിയ മരവുമെടുത്ത് വച്ച് അയാൾ പോയി. ഒരു വിധത്തിൽ അവർ കുഴിയുടെ അകത്ത് നിന്നും ശ്വാസമെടുക്കുകയും കഷ്ടപ്പെട്ട് തന്റെ ദേഹത്ത് ഒട്ടിച്ചിരിക്കുന്ന ടേപ്പ് അഴിച്ച് മാറ്റുകയും ചെയ്തു. അതിന് ശേഷം അവിടെ നിന്നും എഴുന്നേറ്റ് കഷ്ടപ്പെട്ട് അരമ
ണിക്കൂറോളം ഓടി. പിന്നീടാണ് അവർക്ക് ഒരു വീട് കണ്ടെത്താനായത്. അവിടെ വീട്ടുകാരോട് അവർ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യംഗ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ജോലിയിൽ നിന്നും വിരമിച്ച സമയത്ത് തനിക്ക് കിട്ടിയിരുന്ന പണം കൊടുക്കാത്തതിനാലാണ് ഉപദ്രവമെന്നാണ് യംഗ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. നിലവിൽ ചായ് ക്യോംഗ് ആനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post