

വടകര : വടകര പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 30 ഓടെയാണ് സംഭവം. മര്‍ദനമേറ്റ സജീവന് സ്റ്റേഷന് മുന്പില് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനാപകടക്കേസിൽ വ്യാഴാഴ്ചയാണ് സജീവനെ പോലീസ് കസ്റ്റ

ഡിയിലെടുത്തത്. മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ ക്രൂരമായി മർദിച്ചതായി സുഹൃത്തുക്കൾ ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം വടകര ടൗണിൽ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റ

ഡിയിൽ എടുത്തത്. നഷ്ടപരിഹാരം സംബന്ധിച്ച് ഇരു കാറുകളിലും ഉണ്ടായിരുന്നവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതോടെ മറ്റേ കാറില്‍ വന്നവര്‍ പോലീസിനെ വിളിച്ചു. വടകര സ്റ്റേഷനില്‍ നിന്ന് കോണ്‍സ്റ്റബിളാണ് ഇവിടേക്ക് എത്തിയത്.








































Discussion about this post