നാഗ്‌പൂർ: കാമുകിയുമായി ലോഡ്ജിൽ റൂമെടുത്ത യുവാവ് മരിച്ചു. കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെയാണ് യുവാവ് മരിച്ചത്. നാഗ്പൂരിലെ സവോനറില്‍ ഒരു ലോഡ്ജ് മുറിയിലാണ് ഞായറാഴ്ച 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നത്. കുറച്ച് ദിവസങ്ങളായി ഇയാള്‍ക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്‍റെ കുടുംബം പറഞ്ഞു. മരിച്ച അജയ് ഡ്രൈവറാണ്. വെല്‍ഡിംഗ് ടെക്‌നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു.

മധ്യപ്രദേശില്‍ നിന്നുള്ള 23 -കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാര്‍ക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു.

ഭാവിയില്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവാവിന്റെ ബോധം മറയുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു.

യുവാവിന്റെ അടുത്തുനിന്നോ മുറിയില്‍ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവാവ് ഒന്നും ഉപയോഗിക്കുന്നതായി കണ്ടില്ല എന്നാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.







































Discussion about this post