
കോഴിക്കോട്: താമരശേരി സംസ്ഥാന പാതയിൽ ചാലക്കര വളവിൽ ബസിടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ യുവാക്കൾ ടിപ്പർ ലോറി കയറി മരിച്ചു. ഇന്ന് വൈകീട്ട് ആറോടെയാണ് അപകടം.
ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ കൊയിലാണ്ടിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ശ്രീധന്യ കൺസ്ട്രക്ഷൻസ് കമ്പനിയുടെ ടിപ്പറാണ് യുവാക്കളുടെ ദേഹത്തുകൂടി കയറി ഇറങ്ങിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് കൊണ്ടുപോയി.

Discussion about this post