ദോഹ : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് ഖത്തർ മലയാളികളുടെ സംഗീത സമ്മാനം. “നെഞ്ചും കൊണ്ടെ” എന്ന ആൽബം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്. റമീസ് അസീസ് സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം ജാസി ഗിഫ്റ്റ് ആണ്. ഒക്ടോബർ 27ന് ഓൾഡ്
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ വെച്ച് നടന്ന ചടങ്ങിൽ 2022 പേരുടെ സമൂഹമാധ്യമ അക്കൗണ്ട് വഴി “സൊറ പറച്ചിൽ” എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആൽബം പുറത്തിറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ വിവിധ
മേഖലകളിൽ ശ്രദ്ധേയരായ അജ്മൽ ഖാൻ, കരീം ടൈം, ജോമി ജോൺ, എയ്ഞ്ചൽ റോഷൻ, സന ഷാകിർ, വിഷ്ണു വസുന്ദർ, നാജിർ മുഹമ്മദ്, ഹഫീസ് അഷ്‌റഫ്, ആർ. ജെ തുഷാര, നിഷീദ മുഹമ്മദ്, മുഹമ്മദ് അബ്‌ദുൾ ജലീൽ, ഫൈസൽ അരിക്കട്ടയിൽ എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ.
Discussion about this post