ദുബൈ : കെ എം സിസി നാട്ടിലും ഗൾഫ് നാടുകളിലും നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്ത് മാതൃകാപരമാണെന്നും തുല്യതയില്ലാത്തതാണെന്നും പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ പറഞ്ഞു. ദുബൈ കെ എം സി സി പയ്യോളി മുനിസിപ്പൽ കമ്മിറ്റി ദുബൈ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച സീകരണ പരിപാടിയും ഈദ് മിലൻ ബലിപെരുന്നാൾ സംഗമത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എം സി സി ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തീൻ പട്ടായി അധ്യക്ഷത വഹിച്ചു. ജലിൽ മഷ്ഹൂർ തങ്ങൾ, വി കെ കെ റിയാസ്, കെ പി കരീം, പി കെ മുഹമദലി, സുൽതാൻ അസീസ്, നിഷാദ് മൊയ്തു, ഫസൽ തങ്ങൾ, സാജിദ് പുറത്തോട്ട്, നാസർ മൂപ്പൻ, ഫൈസൽ അർഷാദ്, നിഷാദ് ഇയ്യോത്താൻ, അജ്മൽ, മെഹനാസ് പ്രസംഗിച്ചു. ഷംസീർ സ്വാഗതവും റഹിസ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/LFjK6o26VNC0RITvEFmjTE
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post