ഒറ്റപ്പാലം: വിവാഹമോചന കേസിന്റെ നടപടികള്‍ക്ക് കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുന്‍ ഭര്‍ത്താവ് രഞ്ജിത്താണ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഒറ്റപ്പാലം കുടുംബ കോടതിക്ക് സമീപമായിരുന്നു സംഭവം.രഞ്ജിത്തിന്റെ ആക്രമണത്തില്‍ സുബിതയുടെ കൈകള്‍ക്ക്
ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ മുന്‍ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. വെട്ടേറ്റ ഉടന്‍ തന്നെ ചുറ്റുമുളളവര്‍ ചേര്‍ന്ന് യുവതിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവെച്ച് പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കുകയും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
Discussion about this post