കോതമംഗലം : ദിലീപിന്‍റെ ഹിറ്റ് സിനിമയായ പറക്കുംതളികയിലെ “താമരാക്ഷൻ പിള്ള’ ബസിനെ ആരും മറക്കാൻ വഴിയില്ല. വാഴയും തെങ്ങോലയും പൂക്കളുമെല്ലാമായി അലങ്കരിച്ച് കല്യാണ ഓട്ടത്തിന് പോകുന്ന ഈ ബസിന്‍റെ സീനുകൾ മലയാളികളെ ഏറെ ചിരിപ്പിച്ചതാണ്. ഇപ്പോൾ കെഎസ്ആർടിസി ബസ് “പറക്കുംതളിക’ സിനിമയിലേത് പോലെ അലങ്കരിച്ച്
കല്യാണ ഓട്ടത്തിന് പോയതാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോതമംഗലം ഡിപ്പോയിലെ ബസാണ് തെങ്ങോലയും വാഴയും പൂക്കളുമായി അലങ്കരിച്ചത്. എറണാകുളം നെല്ലിക്കുഴിയിൽനിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് പോയത്. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, അപകടമുണ്ടാക്കുന്ന രീതിയിലാണ് ബസ്
അലങ്കരിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടിയെടുക്കുന്ന എം വി ഡി കെഎസ്ആർടിസിക്കെതിരേ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ചിലർ ചോദിക്കുന്നു.
Discussion about this post