കൊയിലാണ്ടി: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി. കൊയിലാണ്ടി ടൗണിൽ മുത്താമ്പി ടോൾ ബൂത്തിന് സമീപമാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തി.
മാലിന്യത്തിൽ നിന്നുമുയരുന്ന ദുർഗന്ധം കാരണം നിൽക്കാനാവാത്ത അവസ്ഥയാണ്.
ഞായറാഴ്ച അർധരാത്രിക്ക് ശേഷം
ടാങ്കർ വണ്ടിയിൽ എത്തിച്ചതെന്നാണ് നിഗമനം.
മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. മാലിന്യ മുക്ത നഗരത്തിൽ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനായി സി സി ടി വി പരിശോധനയുൾപ്പെടെയുള്ളവ നടത്തണമെന്ന് പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളായ സി കെ ജയദേവൻ, ടി കെ മോഹനൻ, എം എം ശ്രീധരൻ എന്നിവരാവശ്യപ്പെട്ടു.
വിവിധയിടങ്ങളിൽ ഇതുപോലെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പല തവണ പിടിക്കപ്പെടുകയും
പിഴ ഈടാക്കുന്നുവെങ്കിലും കുറ്റകൃത്യം തുടരുകയാണ്.
Discussion about this post