
കോഴിക്കോട്: റേഷൻ കടകളിൽ നവംബർ മാസത്തെ സമയക്രമീകരണം ഇന്നുമുതൽ നിലവിൽ വന്നു. രാവിലെ എട്ട് മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 7വരെയുമായാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. സെർവറിലെ തകരാർ കാരണം ഒന്നിച്ചുള്ള പ്രവർത്തനം സെർവറിൽ അധികഭാരം ഉണ്ടാക്കി പണിമുടക്കുന്നതിനെ തുടർന്നാണ് സമയമാറ്റം.
കോഴിക്കോട്, എറണാകുളം, തരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ റേഷൻ ഷോപ്പുകൾ നവം. 25, 28, 30 തിയ്യതികളിൽ ഉച്ചയ്ക്ക് ശേഷവും 26, 29 തിയ്യതികളിൽ രാവിലെയുമാണ് തുറന്ന് പ്രവർത്തിക്കുക.
മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകൾ 25, 28, 30 തിയ്യതികളിൽ രാവിലെയും 26, 29 തിയ്യതികളിൽ ഉച്ചയ്ക്ക് ശേഷവും തുറന്ന് പ്രവർത്തിക്കും.
സർവർ പണിമുടക്കുന്നതിൻ്റെ ഭാഗമായും പരിഹരിക്കുന്നതിനുമാണ് സമയക്രമീകരണം എന്നാണറിയുന്നത്. സെർവറിലെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടൊപ്പം ഊർജിതമായി നടക്കുന്നുണ്ട്.
അതേ സമയം, സമയമാറ്റം അറിയാതെ നിരവധി പേർ റേഷൻ കടകളിലെത്തി മടങ്ങുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Discussion about this post