പയ്യോളി: അയനിക്കാട് മമ്പറം ഗേറ്റ് ശ്രീ ഭഗവതി കോട്ടക്കൽ ദേവീ ക്ഷേത്രത്തിലെ തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം ശാന്തി ആർദ്രാനന്ദനാഥൻ കൊടിയേറ്റ് കർമം നിർവഹിച്ചു.
ഇന്ന് വൈകീട്ട് 3.30 മുതൽ ഇളനീർ വരവുകൾ, 5 ന് തായമ്പക, 5.30 ന് താലപ്പൊലി, 6.30 ദേവീ വെള്ളാട്ടം, 7.30 ന് അത്താഴപൂജ, 8 ന് ചാമുണ്ഡി വെള്ളാട്ടം, 9.30 ന് ഗുരുതി തർപ്പണം, തുർന്ന് കരിമരുന്ന് പ്രയോഗം, 10 ന് തണ്ടാൻ വരവ്, 10.30 പൂക്കലം വരവ്, 11 ന് ഗുളികൻ വെള്ളാട്ടം,
22 ന് 12.30 ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, പുലർച്ചെ 1.30 ന് ഗുരുദേവൻ വെള്ളാട്ടം, രാവിലെ 9 ന് ദേവി തിറയോട് കൂടി തിറമഹോത്സവം സമാപിക്കും
Discussion about this post