തിക്കോടി: പയ്യോളി പേരാമ്പ്ര റോഡിലുള്ള കടയിൽ കയറി,കടയുടമയെയും വിവരമറിഞ്ഞെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം, യൂണിറ്റ് നേതാക്കളെയും
ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. അക്രമ സംഭവങ്ങളിലും, അക്രമിയെ നാട്ടുകാരും വ്യാപാരികളും ചേർന്ന് പിടികൂടി ഏല്പിച്ചിട്ടും പോലീസ് പ്രതിയെ നിരുപാധികം വിട്ടയച്ചതിലും
വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് പ്രതിഷേധിച്ചു. എം വി രമേശൻ, എം ആഷിക്ക്, ടി അക്ബർ, പി വി പുഷ്പരാജ് എന്നിവർ നേതൃത്വം നൽകി.
Discussion about this post