പയ്യോളി: രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി) പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതയ്ക്കെതിരെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ആർ ജെ ഡി ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം റാലി ഉദ്ഘാടനം ചെയ്തു. ആർ ജെ ഡി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി ടി രാഘവൻ അധ്യക്ഷത വഹിച്ചു.
പുനത്തിൽ ഗോപാലൻ, വള്ളിൽ മോഹൻദാസ്, കെ പി ഗിരീഷ്, കെ ടി രാജ് നാരായണൻ, കെ വി ചന്ദ്രൻ, സുരേഷ് ബാബു ചെറിയാവി, എം പി ജിനോഷ്, എ വി സത്യൻ, സിന്ധു ശ്രീശൻ, എം ടി കെ ഭാസ്കരൻ, കെ ജയദേവൻ, പി പി മോഹൻദാസ് പ്രസംഗിച്ചു.
തുടർന്ന് നടന്ന ഇഫ്‌താർ സൗഹൃദ സംഗമത്തിന് എം വി കൃഷ്ണൻ, എം ടി നാണു, പി വി ഇബ്രാഹിം, ചന്ദ്രൻ കണ്ടോത്ത്, പി പ്രജീഷ്, എം പ്രഭാകരൻ, ആർ ബാബു, കെ റഹ്മത്തുള്ള, കോമത്ത് രാമകൃഷ്ണൻ നേതൃത്വം നൽകി.






































Discussion about this post