പയ്യോളി: ടീം കട്ടൻ ചായയുടെ ബാനറിൽ ബിനീഷ് കുട്ടിക്കാട്ടിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘മൗനം’ ടെലിഫിലിമിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു.
സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കൊയിലാണ്ടിയിലും പയ്യോളിയിലുമായി ചിത്രീകരണം പൂർത്തിയാകുന്ന ‘മൗന’ത്തിന്റെ ക്യാമറ ഷാജി പയ്യോളിയും, പ്രൊഡക്ഷൻ കൺട്രോൾ കെ കെ ഹരീഷ്, ചമയം ആർ കെ രാധാകൃഷ്ണൻ എന്നിവരാണ് നിർവഹിക്കുന്നത്.
വിനോദ് അയനിക്കാട്, സജീഷ് കമൽ, ഗോകുൽ പഴങ്കാവിൽ, സതീഷ് പേരാമ്പ്ര, ആർകെ നാണു, രാകേഷ് പാട്ടായി, ശ്രീഷ്മ പേരടി, ദീപ ബിജു ചലിക്കര, ബാലതാരങ്ങൾ ആയ മാളവിക ഹരീഷ്, ദേവനന്ദ, ഷാരോൺ കൃഷ്ണ, ആരാധ്യ എന്നിവരും അഭിനയിക്കുന്നു. ലഹരിക്കെതിരെയുള്ള മുന്നറിയിപ്പാണ് മൗനത്തിലൂടെ സമൂഹത്തിന് നൽകുന്നത്.
Discussion about this post