കോട്ടയം: കോട്ടയം ബി സി എം കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വിദ്യാർത്ഥിനി താഴേക്ക് ചാടി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കോളേജിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യാർത്ഥിനിയാണ് കോളേജിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ ശ്രമമാണെന്നാണ് പ്രഥമിക നിഗമനം.പരിക്കേറ്റ വിദ്യാർത്ഥിനിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൈക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിനിക്കൊപ്പം അധ്യാപകരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post