തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനിൽ ഐ എൻ ടി യു സി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പണിമുടക്ക് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ്റെ ചേംബറിൽ നടത്തിയ യോഗ തീരുമാനമനുസരിച്ച് താൽക്കാലികമായി മാറ്റിവെച്ചു.
ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതും അന്യായമായ സ്ഥലം മാറ്റവും ഉൾപ്പടെ 15 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര നോട്ടീസ് നൽകിയിരുന്നത്. ഈ കാര്യങ്ങളെല്ലാം സമയബന്ധിതമായ് നടപ്പിലാക്കാമെന്ന മന്ത്രിയുടെ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാൻ ധാരണയായത്. ചർച്ചയിൽ ഐ എൻ ടി യു സി നേതാക്കളായ എൻ അഴകേശൻ, ടി യു രാധാകൃഷ്ണൻ, ആറ്റിങ്ങൽ അജിത്ത് കുമാർ, ബാബു ജോർജ്ജ്, സബീഷ് കുന്നങ്ങോത്ത്, എ ജേക്കബ്ബ്, കുരീപ്പുഴ വിജയൻ, ആർ രാഗേഷ്, ടി കെ സുരേഷ് എന്നിവർ സംബന്ധിച്ചു.
Discussion about this post