കൊയിലാണ്ടി: നഗരസഭയിലെ 44 വാർഡുകളിലെയും തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരു വർഷമായിട്ടും തെരുവ് വിളക്കുകൾ കത്തിക്കാതെ മുടന്തൻ ന്യായം പറയുന്ന നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്നും യു ഡി എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. തുടർന്ന് നഗരസഭ ഓഫീസ് കവാടത്തിൽ ധർണ്ണയും തുടർന്ന് കൊയിലാണ്ടി ടൗണിൽ പ്രകടനവും നടത്തി.

വർഷങ്ങളായി കേടായ തെരുവുവിളക്കുകൾ റിപ്പയർ ചെയ്ത് പ്രവർത്തിപ്പിക്കാൻ 2021 ഒക്ടോബറിൽ റേഡിയേറ്റോ എന്ന കമ്പനി നഗരസഭയുമായി എ എം സി വെക്കുകയും നഗരസഭയിലെ മുഴുവൻ വാർഡുകളിലും തെരുവുവിളക്കുകൾ റിപ്പയർ ചെയ്യാതെ മുങ്ങുകയുമായിരുന്നു.എന്നാൽ ഈ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് പകരം സംവിധാനം ഉണ്ടാക്കണമെന്ന് യു ഡി എഫ് കൗൺസിലർമാർ നിരന്തരം ആവശ്യപെട്ടിട്ടും ഭരണ സമിതിയും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും ഈ കമ്പനിയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.

ഇന്ന് നടന്ന കൗൺസിലിലും ഇതേ നിലപാടു തന്നെ ഭരണ സമിതി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് കൗൺസിലർമാർ ഇറങ്ങിപ്പോക്ക് നടത്തിയത്.
പ്രതിഷേധത്തിന് പി രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, കെ എം നജീബ്, എ അസീസ്, രജീഷ് വെങ്ങളത്തു കണ്ടി, ഫക്രുദ്ധീൻ മാസ്റ്റർ, പുനത്തിൽ ജമാൽ, ഫാസിൽ നടേരി, അരീക്കൽ ഷീബ, കെ ടി വി റഹ്മത്ത്, ദൃശ്യ, ശൈലജ, ജിഷ, കെ എം സുമതി നേതൃത്വം നൽകി.





































Discussion about this post