കോട്ടയം: എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരേ കല്ലെറിഞ്ഞത് പൊലീസ് സംരക്ഷണയിലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
ഓഫീസിലേക്ക് തീപ്പന്തം എറിഞ്ഞെന്നും അക്രമം നടത്തിയവരെ പൊലീസിന് കണ്ടെത്താൻ കഴിയില്ലെങ്കിൽ പ്രതികളുടെ വിഷ്വൽ നൽകാമെന്നും അദ്ദേഹം പറഞ്ഞു.
നാലു പൊലീസുകാരെ കാവൽ നിർത്തിയതല്ലാതെ ഇതുവരെ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എറിയാൻ കരുതിക്കൂട്ടിയാണ് അക്രമികൾ കല്ലുകൾ കൊണ്ടുവന്നത്. തീപ്പന്തം കൊളുത്തിയാണ് അവർ എത്തിയത്.
24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കണം. പ്രതികളെ പിടിക്കാനുള്ള ധൈര്യം പോലീസിനു ഉണ്ടോ എന്നാണ് സംശയം. പ്രതിഷേധ സൂചകമായി തിരുനക്കരയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ സത്യഗ്രഹം ഇരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
Discussion about this post