കൊച്ചി: മലയാളസിനിമയിലെ താരങ്ങളുടെ ക്ലബായ ‘അമ്മ’യില്‍ അംഗമാകാനുള്ള പ്രവേശന ഫീസ് കൂട്ടി. 2,05,000 രൂപയാണ് പുതുക്കിയ പ്രവേശന ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന പ്രവേശന ഫീസാണ് ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഇരട്ടിയിലധികമായി കൂട്ടിയത്.
അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനമെടുത്തു.
120 അംഗങ്ങള്‍ക്ക് പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നല്‍കുന്നുണ്ട്. സ്വകാര്യ ചാനലുകളുമായി ചേര്‍ന്ന് ഷോ സംഘടിപ്പിക്കാനും നല്ല സ്ക്രിപ്റ്റ് ലഭിച്ചാല്‍ സിനിമ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
വെബ് സീരീസ് തുടങ്ങുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അമ്മ’യില്‍ ഇനി ആഭ്യന്തര പ്രശ്ന പരിഹാര സമിതി ഇല്ല. പകരം മുഴുവന്‍ സിനിമാ മേഖലയ്ക്കും വേണ്ടി ഫിലിം ചേംബറിന് കീഴില്‍ കമ്മിറ്റി നിലവില്‍ വരുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
Discussion about this post