പയ്യോളി: കീഴൂർ മഹാശിവക്ഷേത്രത്തിലെ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിഞ്ഞു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പി ഗിരീഷ് കുമാർ ഭദ്രദീപം തെളിയിച്ചു.
ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ രമേശൻ അധ്യക്ഷത വഹിച്ചു. മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. സംഘാടകസമിതി കൺവീനർ കെ വി കരുണാകരൻ നായർ,
ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കപ്പന വേണു, കുന്നുംപുറത്ത് ഗോപാലകൃഷ്ണൻ, പ്രൊഫസർ ടി വിനീതൻ, പ്രൊഫ. എം വി പ്രവീൺ പ്രസംഗിച്ചു. വേദിയിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷ വിജയികളെ അനുമോദിച്ചു.
Discussion about this post