കൊയിലാണ്ടി: അമിഗോസ് ബാഡ്മിന്റൺ അക്കാദമി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ ബാഡ്മിന്റൺ ടൂർണമെൻ്റ് സമാപിച്ചു. ടൂർണമെന്റിൽ ‘കാർ ൻ കെയർ’ കൊയിലാണ്ടിക്ക് വേണ്ടി കളിച്ച ഹരി, നവനീത് ടീം വിജയികളായി. ‘സംവാദ് മൊബൈൽസ്’ കാലിക്കറ്റിനു വേണ്ടി കളിച്ച റോഷനും ഷിജാസുമാണ് റണ്ണറപ്പ്.
പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ നടന്ന ടൂർണ്ണമെൻ്റ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു അധ്യക്ഷത വഹിച്ചു. കെ എം രാജീവൻ, സഹീർ ഗാലക്സി പ്രസംഗിച്ചു.
Discussion about this post