
തുറയൂർ: വിലക്കയറ്റത്തിനും തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ ‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’ എന്ന മുദ്രാവക്യമുയർത്തി എസ് ടി യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് നടത്തുന്ന കലക്ട്രേറ്റ് മാർച്ചിൻ്റെയും കഞ്ഞിവെപ്പ് സമരത്തിൻ്റെയും പ്രചരണാർത്ഥം സമര പ്രചരണ ജാഥ സംഘടിപ്പിച്ചു.

എസ് ടി യു സംസ്ഥാന സെക്രട്ടറി യു പോക്കർ നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം തുറയൂരിലെ പയ്യോളി അങ്ങാടിയിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ് പി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ തെനങ്കാലിൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

എസ് ടി യു ജില്ലാ പ്രസിഡൻ്റ് കെ എം കോയ, ജന. സെക്രട്ടറി എൻ കെ സി ബഷീർ എന്നിവർ ഉപനായകരും, ട്രഷറർ എ ടി അബ്ദു മാനേജരുമായ ജാഥയുടെ ഡയറക്ടർമാർ എൻ സുബൈറും, എം പി അബ്ദു മോനും, കോർഡിനേറ്റർമാർ അഡ്വ മുസ്തഫ കുന്നുമ്മലും സി പി കുഞ്ഞമ്മതുമാണ്.

എം കെ സി കുട്ട്യാലി, മുജീബ് കോമത്ത്, പി കെ റഹിം, അസീസ് കുന്നത്ത്, ചന്ദ്രൻ കല്ലൂർ, സി കെ അസീസ്, ഇബ്രാഹിം തറമൽ പ്രസംഗിച്ചു. എസ് ടി യു വിവിധ സെക്ഷനുകളെ പ്രതിനിധീകരിച്ച് ജാഥാ ലീഡർ യു പോക്കറിനെ ഹാരമണിയിച്ചു.


Discussion about this post