കോടഞ്ചേരി: തുഷാരിഗിരിയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. കോഴിക്കോട് നിന്നും എത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവിനെയാണ് കാണാതായത്. രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ്
അപകടത്തില്‍പ്പെട്ട് കാണാതായത്. പൊലീസ് ഫയര്‍ ഫോഴ്‌സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഒരാഴ്ച മുമ്പ് കോടഞ്ചേരിയിലെ പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ സമാനമായി വിദ്യാര്‍ഥിയെ കാണാതായിരുന്നു. ഈ വിദ്യാര്‍ഥിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ തിരച്ചില്‍
തുടരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. കനത്ത മഴ മൂലം കോഴിക്കോട് ജില്ലയിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് അവഗണിച്ച് കൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത്.
Discussion about this post