തിരുവനന്തപുരം: നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. നെടുമങ്ങാട് കൊല്ലംകാവില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കൊണ്ടുപോയ ലോറിക്കാണ് തീപ്പിടിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.
നെയ്യാറ്റിന്‍കരയില്‍ നിന്ന് ആനാടേക്ക് പോവുകയായിരുന്നു ലോറി. കൊല്ലംകാവ് വളവിലാണ് അപകടം ഉണ്ടായത്. ലോറിയില്‍ നിന്ന് പുക ഉയര്‍ന്നത്തോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. ബാറ്ററിയില്‍ നിന്ന് പുക ഉയര്‍ന്നുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം – തെങ്കാശി ദേശീയ പാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.
Discussion about this post