പയ്യോളി: കാറിടിച്ച് തകർന്ന ഗേറ്റ് പൂർവ്വസ്ഥിതിയിലായില്ല. ഇരിങ്ങൽ റെയിൽവേ ഗേറ്റ് ആണ് അറ്റകുറ്റപ്പണികൾ പൂർത്തിയാവാതെ ഗേറ്റ് അടച്ചിടൽ തുടരുന്നത്. എപ്പോൾ തുറക്കുമെന്ന് കൃത്യമായ മറുപടിയും ലഭ്യമല്ല. ഇന്ന് വൈകീട്ടോ നാളെ രാവിലെയോ ഗതാഗതത്തിനായ് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ രാവിലെയോടെയാണ് കാറിടിച്ച് ഗേറ്റ് തകർന്നത്. ഇതോടെ, അറ്റകുറ്റപ്പണികൾക്കായി ഗേറ്റ് അടച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അറ്റകുറ്റപണികൾക്കായി ടെക്നീഷ്യൻ ഇന്ന് ഉച്ചയോടെ എത്തുമെന്നാണ് അറിയുന്നത്. ഇദ്ദേഹമെത്തുന്നതോടെ മാത്രമേ അറ്റകുറ്റപണികൾ ആരംഭിക്കൂ.
അതേസമയം, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കാൻ വൈകുന്നത് റെയിൽവേയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
Discussion about this post