കല്പറ്റ: കർഷകർക്കാശ്വാസമായി ഏറെക്കാലത്തെ മാന്ദ്യത്തിനുശേഷം മികച്ച വിലയിൽ കുരുമുളക്. വയനാട്ടിൽ കർഷകരിൽനിന്ന് കുരുമുളക് കിലോയ്ക്ക് 700 രൂപയ്ക്കും വയനാടൻ കുരുമുളക് 710 രൂപയ്ക്കുമാണ് ഇപ്പോൾ ശേഖരിക്കുന്നത്.
കൊച്ചിയിൽ ഇതിൽനിന്ന് പത്തുരൂപ വരെ വില കൂടും. ചില്ലറ വിപണിയിലും വില മെച്ചപ്പെട്ടു.
ഗുണമേന്മയേറിയ ഏറ്റവും വിലയുള്ള വയനാടൻ ഗോൾഡ് കുരുമുളകിന് ചില്ലറ വിപണിയിൽ കിലോയ്ക്ക് 850 രൂപ വരെ വിലയുള്ളതായി കല്പറ്റയിലെ വ്യാപാരി വി.സി. ബ്രദേഴ്സ് ഇ.കെ. ഉമ്മർ പറഞ്ഞു. 720 മുതലാണ് ചില്ലറ വിപണിയിൽ കുരുമുളകിന്റെ വില
Discussion about this post